Image default
Uncategorized

ക്ഷേത്രത്തിലെ തിരുവാഭരണം കവർന്ന ബിജെപി നേതാവ് അറസ്റ്റിൽ

0:00

ക്ഷേത്രത്തിലെ തിരുവാഭരണം കവർന്ന ബിജെപി നേതാവ് അറസ്റ്റിൽ

കോട്ടയം: നീണ്ടുരിലെ ക്ഷേത്രത്തില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. നീണ്ടൂര്‍ സ്വദേശി സനല്‍ നമ്പൂതിരിപ്പാടാണ് അറസ്റ്റിലായത്.

സ്വര്‍ണമാലയും വെള്ളി അങ്കിയും വെള്ളിമാലയുമാണ് ഇയാള്‍ കവര്‍ന്നത്. മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു മോഷണം. പൂജാരി ശ്രീകോവിലില്‍ നിന്നും ഇറങ്ങിയ സമയം പ്രതി അതിക്രമിച്ച് കടന്ന് സ്വര്‍ണം കവര്‍ന്നതായാണ് എഫ്‌ഐആര്‍. ഏറ്റുമാനൂര്‍ പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സനല്‍ മണ്ഡലം പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related post

ഒലവക്കോട് പൂച്ചിറയിൽ ഓട്ടോ ഡ്രൈവർ സലിം ബാബു അന്തരിച്ചു

Time to time News

പാലക്കാട് കോങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

Time to time News

വയനാട് ബാവലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദ യാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."