0:00
പാലക്കാട് കോങ്ങാട്: കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

പാലക്കാട്: കോങ്ങാട് പ്രദേശത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നത് ഇന്ന് ഇന്ന് രാവിലെ യാണ്
കൂട്ടിയിടിയുടെ ആഘാതത്തിൽ ബൈക്ക് തീപിടിച്ചുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. “ബൈക്ക് കത്തുന്നതാണ് ഞാൻ കണ്ടത്. ഒരാൾ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു. പെട്രോൾ ടാങ്ക് ലീക്കായിട്ടാണ് തീപിടിച്ചതെന്ന് തോന്നുന്നു,” എന്ന് ഒരു നാട്ടുകാരൻ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റ യുവാക്കളെ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
അപകടത്തെ തുടർന്ന് പ്രദേശത്ത് നേരിയ ഗതാഗത തടസ്സവും ഉണ്ടായി. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

