0:00
ഇടിമിന്നലേറ്റ് പെൺകുട്ടി മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസ്സുകാരി മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശിയായ വടക്കനേത്തിൽ വീട്ടിൽ അഫ്സലിന്റെ മകൾ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.
സംഭവത്തിൽ നഫീസത്തിന്റെ പിതാവ് അഫ്സൽ (39), പ്രദേശവാസിയായ ഗോകുൽ രാജ് (26) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.

