Image default
Uncategorized

കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0:00

കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കടയ്ക്കലില്‍ യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കടക്കല്‍ വയല ശരത് ഭവനില്‍ ശരത്താണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ നിരവധി വെട്ടുകളും കുത്തുകളുമേറ്റു. ബാറില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകം എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ബാര്‍ ജീവനക്കാര്‍ ഇടപെടുകയും ഇരുവരെയും പറഞ്ഞുവിടുകയും ചെയ്തു.
ബാറില്‍ നിന്ന് ഇറങ്ങിയ ശരത്തിനെ ഓട്ടോറിക്ഷയില്‍ നാലംഗസംഘം പിന്തുടര്‍ന്നെത്തി. പന്തളംമുക്കില്‍വെച്ച് കയ്യില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ശരത്തിനെ സംഘം വെട്ടുകയും കുത്തുകയുമായിരുന്നു. വെട്ടേറ്റ ശരത്ത് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്ന് എത്തിയ സംഘം ശരത്തിനെ ദേഹമാസകലം വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് കിടന്നിരുന്ന ശരത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കടയ്ക്കലിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഈ സമയം ശരത്ത് മരിച്ചിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി കടയ്ക്കല്‍ പൊലീസ് അന്വേഷമം വ്യാപിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related post

ആലുവയിൽ ഷോക്കേറ്റ് പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Time to time News

ഇടിമിന്നലേറ്റ് പെൺകുട്ടി മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

Time to time News

ഒലവക്കോട് പൂച്ചിറയിൽ ഓട്ടോ ഡ്രൈവർ സലിം ബാബു അന്തരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."