Image default
Uncategorized

പൂച്ചയിൽനിന്ന് പേവിഷബാധയേറ്റു; എഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചതിൽ കണ്ടെത്തൽ

0:00

പൂച്ചയിൽനിന്ന് പേവിഷബാധയേറ്റു; എഴു വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചതിൽ കണ്ടെത്തൽ

തൃശൂർ: ഏഴുവയസ്സുകാരി കുഴഞ്ഞുവീണ് മരിക്കാൻ കാരണം പേവിഷബാധയേറ്റതാണെന്ന് നി​ഗമനം. താഴപ്ര സ്വദേശി സൻഹ മെഹ്റിൻ ഏപ്രിൽ 28നാണ് മരിച്ചത്. വീട്ടിലെ പൂച്ചയിൽനിന്നുണ്ടായ പേവിഷബാധയാകാമെന്നാണ് സംശയം. കുട്ടിയുമായി സമ്പർക്കം പുലർത്തിയവരോട് വാക്സിൻ എടുക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകി.

ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് കുട്ടി കുഴഞ്ഞുവീണത്. വായിൽനിന്ന് നുരയും പതയും വന്നതായി കണ്ടെത്തി. വിശദമായ പരിശോധനയിലാണ് കുട്ടിക്ക് പേ വിഷബാധ ഏറ്റിരുന്നതായി കണ്ടെത്തിയത്. തുടർന്ന് ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ സൻഹയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ വളർത്തുപൂച്ചകൾ ഉള്ളതായി കണ്ടെത്തി. ഇവയുമായി അടുത്തിടപെട്ടപ്പോൾ വിഷബാധ ഏറ്റിരിക്കാമെന്നാണ് കരുതുന്നത്.

താഴപ്ര കോടംകുന്നത്ത് വീട്ടിൽ അലി സഖാഫിയുടെയും സഫ്‌നയുടെയും മകളാണ് സൻഹ. സഹോദരൻ: സഹൽ

Related post

ജാതി അധിക്ഷേപം പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയാല്‍ മാത്രമേ എസ്സി/എസ്ടി നിയമത്തിന്റെ പരിധിയില്‍ വരൂ

Time to time News

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍

Time to time News

ഇടിമിന്നൽ ദുരന്തം: നാല് വിദ്യാർഥികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."