Image default
Uncategorized

ഒറ്റപ്പാലത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമം; ഗൃഹനാഥൻ മരിച്ചു, ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

0:00

ഒറ്റപ്പാലത്ത് കുടുംബത്തിന്റെ ആത്മഹത്യാശ്രമം; ഗൃഹനാഥൻ മരിച്ചു, ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

ഒറ്റപ്പാലം: മീറ്റ്നയിൽ കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു. തൃശൂർ കുറ്റൂർ വീട്ടിൽ രാമകൃഷ്ണൻ (65) ആണ് മരിച്ചത്. ഭാര്യ വസന്ത (57), മകൻ അഭിജിത്ത് (33) എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവം രാത്രി ഏഴരയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാമകൃഷ്ണന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വസന്തയെയും അഭിജിത്തിനെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്.
മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നതായും അതുമായി ബന്ധപ്പെട്ട മനോവിഷമങ്ങളാകാം കുടുംബത്തെ കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related post

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

Time to time News

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."