Image default
Uncategorized

പോലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയില്‍ ഉറങ്ങിയ യാത്രക്കാരന്‍ മരിച്ച നിലയില്‍

0:00

പോലിസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയില്‍ ഉറങ്ങിയ യാത്രക്കാരന്‍ മരിച്ച നിലയില്‍

പാലക്കാട്‌: പട്ടാമ്പി കൊപ്പത്ത് പോലിസ് കസ്റ്റഡയിലെടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂര്‍ വടക്കുമ്പ്രം വെളുത്തൂര്‍തൊടി അബുവിന്റെ മകന്‍ അഷറഫ്(42)ആണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുസ്തഫയും ഓട്ടോറിക്ഷയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ വളാഞ്ചേരി സ്വദേശി സുനില്‍ മദ്യപിച്ച് അപകടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് പോലിസ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. ഇതിലെ യാത്രക്കാരായിരുന്നു മരിച്ച അഷ്‌റഫും സഹോദരന്‍ മുസ്തഫയും.

Related post

സാമൂഹിക നീതിയുടെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക – റസാഖ് പാലേരി

Time to time News

വയോധികനെ ഇടിച്ച ശേഷം നിർത്താതെ പോയ സ്കൂൾ ബസ്;  നാട്ടുകാരും എസ്.ഡി.പി.ഐ പ്രവർത്തകരും ബസ് തടഞ്ഞു

Time to time News

കൊഴിഞ്ഞാമ്പാറയിൽ സ്കൂൾ ബസിടിച്ച് സുരക്ഷാ ജീവനക്കാരന് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."