കസ്റ്റഡി മരണം; സിയാദിനെ മര്‍ദ്ദിച്ച സി പി ഒ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തു

കൊല്ലം :കുണ്ടറ പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ സി പി ഒ ശ്രീജിത്തിനെ ജില്ലാ പോലീസ് മേധാവി സസ്‌പെന്റ് ചെയ്തു. കൊല്ലപ്പെട്ട സിയാദിനെ പോലീസ് മര്‍ദിച്ചെന്ന വെളിപ്പെടുത്തലുമായി മകള്‍ രംഗത്തെത്തിയിരുന്നു. പോലീസ് ജിപ്പില്‍ വെച്ച് സിയാദിന് മര്‍ദനമേറ്റു. കുണ്ടറ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രീജിത്താണ് മര്‍ദിച്ചത്. ആ സമയം താനും ജീപ്പിലുണ്ടായിരുന്നുവെന്ന് സിയാദിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയും വെളിപ്പെടുത്തിയിരുന്നു.
തന്റെ അടുത്തിരുന്ന ശ്രീജിത്ത് തിരിഞ്ഞ് കൈകൊണ്ട് സിയാദിനെ അടിക്കുകയായിരുന്നു. നാല് പേരാണ് അപ്പോള്‍ ജീപ്പിലുണ്ടായിരുന്നത്. 13 വയസ്സുകാരനായ സഹോദരനെ കാണാതായതുമായി ബന്ധപ്പെട്ട് ആരെയെങ്കിലും സംശയമുണ്ടോ എന്ന് അന്വേഷിച്ചപ്പോഴാണ് സഹോദരന്‍ പോകാനിടയുള്ള സിയാദിനെ വീടിനെ കുറിച്ച് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. സിയാദിന്റെ വീട് കാണിക്കാനായി പെണ്‍കുട്ടിയേയും പോലീസ് ഒപ്പം കൂട്ടി. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന സിയാദിനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സിയാസ് അസുഖത്തിനു മരുന്നു കഴിച്ച് കിടക്കുകയാണെന്നും കൊണ്ടുപോകരുതെന്നും മകള്‍ പോലീസിനോടു അഭ്യര്‍ഥിച്ചിരുന്നു.
വിദ്യാര്‍ഥിയെ കാണാനില്ലെന്ന പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂണ്‍ 16-നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് കുടുംബവും ആരോപിച്ചിരുന്നു.
മര്‍ദിച്ചുവെന്ന് കുടുംബവും ആരോപിച്ചിരുന്നു. മര്‍ദനത്തില്‍ സിയാദിന്റെ വാരിയെല്ലിന് ഉള്‍പ്പെടെ പൊട്ടലുണ്ടായി. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സിയാദിനെ മാറ്റി. അവിടെവെച്ചാണ് കഴിഞ്ഞദിവസം സിയാദ് മരണപ്പെട്ടത്. പിന്നാലെയാണ് പോലീസിനെതിരെ കുടുംബം ആരോപണമുന്നയിച്ചത്.

