Image default
Uncategorized

മെഡിക്കൽ കോളജിൽ രോ​ഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ

0:00

മെഡിക്കൽ കോളജിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പുകാരിയായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ. വയനാട് മേപ്പാടി സ്വദേശി അശ്വതിയെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടിച്ചെടുത്തു.

പാരച്യൂട്ട് വെളിച്ചെണ്ണയുടെ ചെറിയ കുപ്പിയിലാണ് ഇവർ ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് സംശയം തോന്നിയതിനെ തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസെത്തി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

നിലവിൽ ജയിലിൽ കഴിയുന്ന ഭർത്താവിന് കൈമാറാനാണ് ഹാഷിഷ് ഓയിൽ കൊണ്ടുവന്നതെന്നാണ് യുവതി പോലീസിന് നൽകിയ മൊഴി. നാൽപത്തിയൊന്നാം വാർഡിൽ നിന്നാണ് അശ്വതിയെ പിടികൂടിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related post

കസ്റ്റഡി മരണം; സിയാദിനെ മര്‍ദ്ദിച്ച സി പി ഒ ശ്രീജിത്തിനെ സസ്‌പെന്റ് ചെയ്തു

Time to time News

എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റില്‍, ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Time to time News

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."