നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; യാത്രക്കാരി മരിച്ചു, നിരവധി പേർക്ക് പരിക്ക്

പാലക്കാട്: നെല്ലിയാമ്പതിയിൽ നിന്ന് നെൻമാറയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാടിനെ നടുക്കിയ അപകടം.
അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു യാത്രക്കാരി ബസിൽ നിന്ന് തെറിച്ചുവീണ് മരിച്ചതായാണ് പ്രാഥമിക വിവരം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു. മറ്റ് നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
അപകടത്തെ തുടർന്ന് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ്. വിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും അടിയന്തരമായി സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ നെല്ലിയാമ്പതി ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആശുപത്രികളിലേക്കും മാറ്റി ചികിത്സ നൽകുകയാണ്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനവും പരിക്കേറ്റവരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികളും തുടരുകയാണ്.

