Image default
Uncategorized

തനിച്ച് താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം; പ്രതി കൊച്ചിയിൽ പിടിയിലായി

0:00

തനിച്ച് താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം; പ്രതി കൊച്ചിയിൽ പിടിയിലായി

പാലക്കാട്‌ :ആലത്തൂർഒറ്റയ്ക്ക് താമസിക്കുന്ന രണ്ട് സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലത്തൂർ നെല്ലിയാകുന്നം സ്വദേശി സുനീഷ് ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് എറണാകുളം കുറുപ്പമ്പടിയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടിടങ്ങളിലായി ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. സ്ത്രീകൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും സുനീഷ് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം എറണാകുളം ഭാഗത്ത് പ്രതി ഒളിവിൽ കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് കുറുപ്പമ്പടിയിൽ വെച്ച് പ്രതി പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി മോഷണം, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സുനീഷ്. തമിഴ്‌നാട്ടിൽ ഒരു മോഷണ കേസിൽ ശിക്ഷ അനുഭവിച്ച ശേഷം മൂന്നാഴ്ച മുൻപ് മാത്രമാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജയിൽ മോചിതനായി അധികം വൈകാതെയാണ് വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടത്.അറസ്റ്റിലായ സുനീഷിനെ  മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Related post

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് ചാക്കുകളിൽ ശരീരഭാഗങ്ങൾ; ദുരൂഹത, പൊലീസ് അന്വേഷണം ഊർജിതം

Time to time News

കോപ്പർ വയർ മോഷണം: പാലക്കാട് രണ്ടുപേർ പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."