Image default
Uncategorized

ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0:00

ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

പാലക്കാട്: വന്‍ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി. ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പോലിസിന്റെ പിടിയിലാവുന്നത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവയും പിടികൂടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിന്‍, വേങ്ങര അസറുദീന്‍, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.

ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ഓണക്കാലത്തെ സ്‌പെഷ്യല്‍ വില്‍പനയ്ക്ക് വേണ്ടിയാണ് പ്രതികള്‍ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചത് എന്നാണ് വിവരം. കാറില്‍ ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ എംഡിഎംഎ എത്തിച്ചത്. തമിഴ്നാട്ടില്‍ നിന്ന് വാടകയ്ക്ക് എടുത്ത ഇന്നോവ കാറിലായിരുന്നു പ്രതികളുടെ ലഹരിക്കടത്ത്. പ്രതികള്‍ സ്ഥിരം ലഹരിക്കടത്തുകാരാണെന്ന് പോലിസ് പറയുന്നു. പ്രതികള്‍ക്ക് പിന്നില്‍ വന്‍ റാക്കറ്റുണ്ടെന്ന് പോലിസ് പറയുന്നു.

Related post

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

അട്ടപ്പാടിയിൽ ഭവാനി പുഴയിൽ രണ്ട് ചാക്കുകളിൽ ശരീരഭാഗങ്ങൾ; ദുരൂഹത, പൊലീസ് അന്വേഷണം ഊർജിതം

Time to time News

കോപ്പർ വയർ മോഷണം: പാലക്കാട് രണ്ടുപേർ പിടിയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."