Image default
Uncategorized

ജില്ലയിൽ സമ്പൂർണ യു.ഡി.ഐ.ഡി കാർഡ് വിതരണം; പ്രത്യേക കർമപദ്ധതിക്ക് തുടക്കമായി

0:00

ജില്ലയിൽ സമ്പൂർണ യു.ഡി.ഐ.ഡി കാർഡ് വിതരണം; പ്രത്യേക കർമപദ്ധതിക്ക് തുടക്കമായി

പാലക്കാട്‌ :സംസ്ഥാന സർക്കാരിന്റെ 100ദിന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും യു.ഡി.ഐ.ഡി കാർഡ് വിതരണം പൂർത്തീകരിക്കുന്നതിനുള്ള പ്രത്യേക കർമപദ്ധതിക്ക് തുടക്കമായി. അർഹരായ മുഴുവൻ ഭിന്നശേഷിക്കാർക്കും സെപ്റ്റംബർ 30നകം യു.ഡി.ഐ.ഡി കാർഡുകൾ ലഭ്യമാക്കി മിഷൻ മോഡിൽ സമ്പൂർണത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കലക്ടർ കെ സുധീറിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പദ്ധതിപുരോഗതിയും പ്രവർത്തന ഏകോപനവും വിലയിരുത്തി.

ജില്ലയിൽ നിലവിൽ തീർപ്പാക്കാനുള്ള 2,455 അപേക്ഷകളിൽ അടിയന്തര നടപടി സ്വീകരിക്കും. ജില്ലാ താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രതിവാര മെഡിക്കൽ ബോർഡുകളും പ്രത്യേക പരിശോധനാ ക്യാമ്പുകളും സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തിൽ നിലവിൽ ഭിന്നശേഷി പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കുന്നതിലൂടെ നിലവിൽ യു ഡി ഐ ഡി കാർഡ് ലഭിക്കാത്തവരെ കൂടി കണ്ടെത്തി രജിസ്റ്റർ ചെയ്യിക്കാൻ സാധിക്കുമെന്ന് വിലയിരുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, അക്ഷയ സെന്ററുകൾ, ഐ.സി.ഡി.എസ്, സന്നദ്ധ സംഘടനകൾ എന്നിവരെ ഏകോപിപ്പിച്ച് ജനകീയ രജിസ്ട്രേഷൻ ഡ്രൈവുകൾ നടത്തും. കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് അക്ഷയ മൊബൈൽ യൂണിറ്റുകൾ വഴി വീടുകളിലെത്തി എൻറോൾമെന്റ് പൂർത്തിയാക്കാൻ പ്രത്യേക സാധ്യതകൾ പരിശോധിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ജില്ലാ നോഡൽ ഓഫീസറും എൽ.എ ഡെപ്യൂട്ടി കലക്ടറുമായ എൻ. എൻ. മുഹമ്മദ് റാഫി, ജില്ലാ സാമൂഹികനീതി ഓഫീസർ കെ. ജി രാഗപ്രിയ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോർഡിനേറ്റർ മൂസാ പതിയിൽ, വിവിധ ഭിന്നശേഷി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related post

വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ചു; കഥകളി അധ്യാപകനെതിരെ കേസ്

Time to time News

കോളജ് വിദ്യാര്‍ഥിനിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അധിക്ഷേപവും ഭീഷണിയും; റിട്ട.പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

Time to time News

എന്‍ഐഎ കേസില്‍ തടവിലായിരുന്ന യുവാവ് മരണപ്പെട്ടു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."