ശിരോവസ്ത്ര വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം: മന്ത്രി വി ശിവൻ കുട്ടി

എറണാകുളം: പള്ളുരുത്തി സെന്റ്. റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട ശിരോവസ്ത്ര വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥിനിയെ ക്ലാസ്സിൽ പ്രവേശിപ്പിച്ചില്ല എന്ന പരാതി ലഭിച്ചതിനെ തുടർന്ന് സർക്കാർ നിയമപരവും സ്വാഭാവികവുമായ നടപടിക്രമം മാത്രമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്കൂൾ അധികൃതരുടെയും അവരുടെ അഭിഭാഷകയുടെയും ലക്ഷ്യമെന്നും മന്ത്രി ആരോപിച്ചു.പരാതി ലഭിച്ചതിനെ തുടർന്ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തത്. എന്നാൽ, ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണ്. പ്രശ്നത്തിന് പരിഹാരം കാണുന്നതിനേക്കാൾ സർക്കാരിനെ വിമർശിക്കുക എന്നതായിരുന്നു സ്കൂൾ അധികൃതരും അഭിഭാഷകയും നടത്തിയ വാർത്താ സമ്മേളനങ്ങളുടെ പ്രാഥമിക ലക്ഷ്യം.
