റാഷിക് റഹ്മാൻ ജനങ്ങളുടെ വിശ്വാസത്തിന് അർഹനായ യുവ നേതാവ്

റാഷിക് റഹ്മാൻ ജനങ്ങളുടെ വിശ്വാസത്തിന് അർഹനായ യുവ നേതാവ്
പാലക്കാട്:പാലക്കാട് നഗരസഭയിലെ 31-ാം വാർഡ് (വെസ്റ്റ് യാക്കര) നിന്നും എസ് ഡി പി ഐയുടെ സ്ഥാനാർത്ഥിയായി മത്സരത്തിറങ്ങുന്ന റാഷിക് റഹ്മാൻ, സാമൂഹിക നീതിയുടെയും സമത്വത്തിന്റെയും ശബ്ദമാണ്. സമൂഹത്തിന്റെ എല്ലാതലങ്ങളിലേക്കും വികസനത്തിന്റെ നേട്ടങ്ങൾ എത്തിക്കാൻ പ്രതിജ്ഞാബദ്ധനായ യുവജനപ്രതിനിധിയാണ് അദ്ദേഹം.
ജനസേവനത്തിലൂടെ വളർന്നൊരു മുഖമാണ്
റാഷിക് റഹ്മാൻ. വർഷങ്ങളായി സാമൂഹിക, സേവന,രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുമായി ചേർന്നുനിന്നു. പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിന്ന് വിദ്യാഭ്യാസം, ആരോഗ്യരംഗത്തും നിരവധി പദ്ധതികളിൽ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.
“അവകാശങ്ങൾ അർഹരിലേക് – വിവേചനം ഇല്ലാത്ത വികസനത്തിന് “””
ഈ മുദ്രാവാക്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രതിബദ്ധതയെയും വ്യക്തമാക്കുന്നു. മതം, ജാതി, വർഗ്ഗം എന്നി വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യസേവനമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
