വിവാഹദിനത്തിൽ അപകടം; നട്ടെല്ല് പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയകരം

കൊച്ചി: വിവാഹത്തിന് മേക്കപ്പ് ഇടാനായി പുറപ്പെട്ട വഴി സംഭവിച്ച വാഹനാപകടത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ യുവതി ആവണിയെ വിജയകരമായി ശസ്ത്രക്രിയ ചെയ്തു. ആലപ്പുഴ കൊമ്മാടി സ്വദേശിയും സ്കൂൾ അധ്യാപികയുമായ ആവണിയാണ് പരിക്കേറ്റത്
ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ വിവാഹത്തിന് മേക്കപ്പ് ഇടാനായി രണ്ട് ബന്ധുക്കളോടൊപ്പം കുമരകത്തേക്ക് പോകവേ, അവർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ചു. ഇതിൽ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായ പരിക്കുണ്ടായി. ഇന്ന് രാവിലെ 9.45 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമായി നടന്നുവെന്നും ആവണി നിലവിൽ ഐസിയുയിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രോഗിയുടെ നില മെച്ചപ്പെടുന്നതിനനുസരിച്ച് വാർഡിലേക്ക് മാറ്റുo
ആശുപത്രിയിൽ തന്നെ നടന്നു വിവാഹം
ഈ ദുരിതാനുഭവത്തിനിടയിലും, കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ തീരുമാനിച്ചു. അപകടവാർത്ത കേട്ട് ആശുപത്രിയിൽ എത്തിയ വരൻ ഷാരോണും കുടുംബവും ചേർന്നാണ് ഈ ക്രിയാത്മക നീക്കം.
ഉച്ചയ്ക്ക് 12.15 മുതൽ 12.30 വരെയായിരുന്നു നിശ്ചയിച്ചിരുന്ന മുഹൂർത്തം. ആശുപത്രി അധികൃതർ അത്യാഹിത വിഭാഗത്തിൽ തന്നെ വിവാഹം നടത്തിക്കൊടുക്കാൻ സൗകര്യമൊരുക്കി. രോഗിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ ഈ വിശേഷാവസരം നടത്തിച്ചുകൊടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. അങ്ങനെ, ദുഃഖവും സന്തോഷവും ഒന്നിക്കുന്ന ഒരു കാഴ്ചയായി ആശുപത്രിയിലെ അത്യാഹിത വിഭാഗം ആവണിയുടെയും ഷാരോണിന്റെയും വിവാഹം സാക്ഷായി.

