തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2025: പാലക്കാട്ടെ ‘ഇലക്ഷൻ ഗൈഡ്’ ഫ്ലിപ്പ്‌ബുക്കായി പുറത്തിറക്കി

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇൻഫർമേഷൻ ഓഫിസ്, ലോക്കൽ ബോഡി ഇലക്ഷൻ അവെയർനസ് പ്രോഗ്രാം (ലീപ്)യുടെ ഭാഗമായി തയ്യാറാക്കിയ ‘ഇലക്ഷൻ ഗൈഡ് – 2025’ ഔദ്യോഗികമായി പുറത്തിറക്കി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി തന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഗൈഡിന്റെ പകർപ്പ് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. സജീദിന് കൈമാറി പ്രകാശനം ചെയ്തു.
ലീപ് കേരളയുടെ ഭാഗമായുള്ള ഈ പദ്ധതി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് നടപ്പാക്കിയിരിക്കുന്നത്. പൊതുജനങ്ങളും തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് പ്രക്രിയയും നിയമങ്ങളും വ്യക്തമായി മനസ്സിലാക്കുന്നതിനായി ഗൈഡ് തയ്യാറാക്കിയതായി അധികാരികൾ വ്യക്തമാക്കി.
ഗൈഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന വിവരങ്ങൾ:
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃക പെരുമാറ്റച്ചട്ടം
ഹരിതചട്ടങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ
തിരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ
വോട്ടർ പട്ടികയുടെ കണക്ക്
പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങൾ
തിരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ക്രമീകരണങ്ങൾ
ജില്ലാതലത്തിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും സമഗ്രമായ മാർഗ്ഗനിർദ്ദേശം ലഭ്യമാക്കുന്നതിനും ഈ ഗൈഡ് സഹായകരമാകും.
പ്രകാശന ചടങ്ങിൽ എഡിഎം കെ. സുനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രീയ കെ. ഉണ്ണികൃഷ്ണൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ഗോപിനാഥൻ, പി.ആർ.ഡി അസിസ്റ്റന്റ് എഡിറ്റർ എം. പി. അബ്ദുറഹ്മാൻ ഹനീഫ്, ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി. എ. ടോംസ്, സബ് എഡിറ്റർ മുനവിർ വകയിൽ എന്നിവരും പങ്കെടുത്തു.
തദ്ദേശ തിരഞ്ഞെടുപ്പ് 2025 – ഇലക്ഷൻ ഗൈഡ് (പാലക്കാട്)
ഫ്ലിപ്പ്‌ബുക്ക് ലഭിക്കുന്നതിനുള്ള ലിങ്ക് താഴെ ചേർക്കുന്നു
https://heyzine.com/flip-book/c95c6dd218.html

