0:00
പി. രാജേഷ് വധശ്രമക്കേസ്:
ബിജെപി നിയുക്ത കൗൺസിലർ സത്യപ്രതിജ്ഞക്ക് മുമ്പ് ജയിലിൽ

തലശേരി: 2007-ൽ തലശേരി നഗരസഭാ കൗൺസിലർ പി. രാജേഷിനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ച വധശ്രമക്കേസിൽ 18 വർഷത്തിന് ശേഷം കോടതി വിധി. നഗരസഭ നിയുക്ത കൗൺസിലർ ഉൾപ്പെടെ 10 ബിജെപി–ആർഎസ്എസ് പ്രവർത്തകർക്ക് 36 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു.
ബോംബെറിഞ്ഞ ശേഷം വീട്ടിൽ കയറി രാജേഷിനെയും സഹോദരൻ പി. രഞ്ജിത്തിനെയും പിതൃസഹോദരി ചന്ദ്രമതിയെയും വെട്ടിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ രാജേഷ് അതിവേഗം ചികിത്സ ലഭിച്ചതിനാൽ രക്ഷപ്പെട്ടു.
ഇത്തവണ നഗരസഭ തെരഞ്ഞെടുപ്പിൽ വധശ്രമക്കേസിലെ മുഖ്യപ്രതി ഉപ്പേട്ട പ്രശാന്ത് 121 വോട്ടിന് ജയിച്ചിരുന്നെങ്കിലും, കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ ജയിലിലായി.

