ആലപ്പുഴയിലെ എസ്ഡിപിഐ സ്ഥാനാർത്ഥികളുടെ ഉജ്വലവിജയം ശഹീദ് കെഎസ് ഷാനോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യം: സിപിഎ ലത്തീഫ്
ആലപ്പുഴ: ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ പാർട്ടി സ്ഥാനാർത്ഥികൾക്കുണ്ടായ ഉജ്വലമായ വിജയം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ശഹീദ് കെഎസ് ഷാനോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യമാണന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് സിപിഎ ലത്തീഫ്. ആലപ്പുഴ റൈബാൻ ആഡിറ്റോറിയത്തിൽ നടന്ന ശഹീദ് കെഎസ് ഷാൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ് ഷാൻ ഇപ്പോഴും ജനങ്ങൾക്കിടയിൽ ജീവിച്ചു കൊണ്ടിരുന്നു.ഷാൻ ഉയർത്തിപ്പിടിച്ച ആദർശത്തിൻ്റെ വിജയകാഹളം പ്രതീക്ഷിച്ചിരിക്കുന്നവരാണ് ജനങ്ങൾ. എസ്ഡിപിഐക്കെതിരെ തദ്ദേശ തെരെഞ്ഞെടുപ്പിൽ മുഴുവൻ എതിരാളികളും ഒന്നിച്ച് നിന്നിട്ടും പാർട്ടിയുടെ അടിത്തറ ഭദ്രമാക്കാൻ പാർട്ടിക്ക് സാധിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ബിജെപിയെ പോലും കൂട്ടുപിടിച്ച് പാർട്ടി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ശ്രമം നടത്തി. എന്ത് സന്ദേശമാണ് ഇത്തരം ശ്രമങ്ങൾ നൽകുന്നതെന്ന് മതേതര കേരളം ആലോചിക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ, ജനറൽ സെക്രട്ടറി പിആർ സിയാദ്,സെക്രട്ടറി എംഎം താഹിർ,സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മാഈൽ, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ജോർജ് മുണ്ടക്കയം,എസ്പി അമീർ അലി, വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീർ, എസ്‌ഡിടിയു സംസ്ഥാന സമിതി അംഗം നാസർ പുറക്കാട്, എസ്‌ഡിപിഐ ജില്ലാ പ്രസിഡന്റ് കെ.റിയാസ്,ജനറൽ സെക്രട്ടറി എം. സാലിം സംസാരിച്ചു.



