0:00
എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; വോട്ടർമാർക്ക് പരിശോധിക്കാം; ഒഴിവാക്കിയത് 24.08 ലക്ഷം പേരുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു.
https://voters.eci.gov.in എന്ന ലിങ്ക് വഴി കരട് പട്ടികയിൽ പേരുണ്ടോ എന്ന് വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്. 24.08 വോട്ടർമാർ പട്ടികയിൽ നിന്നും പുറത്തായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽകർ അറിയിച്ചു. 8.65 ശതമാനം വോട്ടർമാരെ നീക്കം ചെയ്തു.
2025 ഒക്ടോബറിലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന 2.78 കോടി പേർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്തത്. ഇതിൽ 2.54 കോടി പേർ ഫോം പൂരിപ്പിച്ച് തിരികെയേൽപിച്ചു. 24 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് കമീഷന്‍റെ വിലയിരുത്തൽ. ഇവരുടെ ബൂത്ത് അടിസ്ഥാനത്തിലുള്ള പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫലത്തിൽ 2.54 കോടി പേരുടെ പട്ടികയാണ് കരടിലുണ്ടാവുക. കണ്ടെത്താനാകാത്ത 24 ലക്ഷം പേരുടെ പട്ടിക അനുബന്ധമായുണ്ടാകും

