വാളയാർ ആൾക്കൂട്ട കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
ഇതുവരെ അറസ്റ്റിലായത് എട്ട് പേർ

പാലക്കാട്:
വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അട്ടപ്പള്ളം സ്വദേശിയായ ഷാജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ബാക്കിയുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. നിരവധി പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആൾക്കൂട്ട കൊലപാതകം, എസ്.സി–എസ്.ടി അതിക്രമം തടയൽ നിയമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ നാല് പേർ ആർഎസ്എസ് പ്രവർത്തകരാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ ഇനി കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭയ്യ (31) എന്ന യുവാവിനെയാണ് മണിക്കൂറുകളോളം തടഞ്ഞുവെച്ച് പ്രതികൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. കള്ളനെന്ന് ആരോപിച്ചാണ് രാംനാരായണിനെ സംഘം പിടിച്ചിരുത്തിയത്. തുടർന്ന് ബംഗ്ലാദേശിയാണോയെന്ന് ചോദിച്ച് അപമാനിക്കുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തു.
മർദനത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം റോഡിൽ കിടന്ന രാംനാരായൺ ഗുരുതരാവസ്ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിക്കൂറുകൾ നീണ്ട തടങ്കലും വിചാരണയും കൊടുംക്രൂരതയുമാണ് യുവാവ് നേരിട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഞ്ചിക്കോട് കിംഫ്രയിൽ ജോലി തേടിയാണ് രാംനാരായൺ ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്. പരിചയമില്ലാത്ത സ്ഥലമായതിനാൽ വഴിതെറ്റിയാണ് വാളയാറിലെ
അട്ടപ്പള്ളത്തെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് ആദ്യം രാംനാരായണിനെ പ്രദേശത്ത് കാണുന്നത്. തുടർന്ന് അവർ സമീപത്തെ യുവാക്കളെ വിവരം അറിയിച്ചു. പിന്നീട് പ്രദേശവാസികളായ ബിജെപി–ആർഎസ്എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘം ചേർന്ന് രാംനാരായണിനെ തടഞ്ഞുവെച്ച് കള്ളനെന്ന് ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ പറയുന്നു.

