0:00
മറ്റത്തൂരിലും ‘ഓപ്പറേഷൻ താമര’; മുഴുവൻ കോൺഗ്രസ് അംഗങ്ങളും ബിജെപിയിൽ; അവിശുദ്ധ കൂട്ടുകെട്ട്

തൃശൂർ: മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫിനെ അട്ടിമറിച്ച് പരസ്യ കൂട്ടുകെട്ടിൽ ബിജെപി-കോൺഗ്രസ് സഖ്യം. കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ച് ബിജെപിക്ക് പിന്തുണ നൽകിയതോടെയാണ് എൽഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്. ആകെയുള്ള എട്ട് കോൺഗ്രസ് അംഗങ്ങളും രാജിവച്ച് ബിജെപിയുമായി ചേർന്ന് സഖ്യമുണ്ടാക്കിയാണ് വലിയ ഒറ്റക്കക്ഷിയായ എൽഡിഎഫിനെ പരാജയപ്പെടുത്തിയത്. ആകെയുള്ള 24 സീറ്റിൽ എൽഡിഎഫിന് 10 അംഗങ്ങളാണുള്ളത്.
കോൺഗ്രസിൽ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച രണ്ട് സ്വതന്ത്രരുടെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകൾ നേടി സ്വത്രന്ത്രയായ ടെസി ജോസിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

