Image default
Uncategorized

തിരുവല്ലയിലെ ഹോട്ടലിൽ രാഹുലുമായി തെളിവെടുപ്പ്;

0:00

തിരുവല്ലയിലെ ഹോട്ടലിൽ രാഹുലുമായി തെളിവെടുപ്പ്;

പത്തനംതിട്ട.മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി എസ്ഐടി സംഘം തെളിവെടുപ്പ് നടത്തി. പരാതിക്കാരിയെ ബലാത്സംഗം ചെയ്തതായി പറയുന്ന തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് രാഹുലിനെ കൊണ്ടുവന്ന അന്വേഷണസംഘം കർശന സുരക്ഷയിലാണ് നടപടികൾ നടത്തിയത്.
മൂന്നു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്; 15ന് വൈകിട്ട് പ്രതിയെ തിരികെ ഹാജരാക്കണം. ജാമ്യഹരജി 16ന് പരിഗണിക്കും. ഡിജിറ്റൽ തെളിവുകൾ, മൊബൈൽ ഫോണുകൾ, വാട്സ്ആപ്പ് ചാറ്റുകൾ എന്നിവ കണ്ടെത്തേണ്ടതുണ്ടെന്ന് എസ്ഐടി അറിയിച്ചു. ജാമ്യം ലഭിച്ചാൽ പ്രതി ഒളിവിൽ പോകാനോ അതിജീവിതയ്ക്ക് ഭീഷണിയുണ്ടാകാനോ സാധ്യതയുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് എസ്ഐടിയുടെ നിലപാട്. അതേസമയം അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഭരണഘടനാവകാശ ലംഘനം നടന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് 11ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളും ഉണ്ടായി.

Related post

അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഭവാനിപ്പുഴയിലെറിഞ്ഞു; ബംഗാൾ സ്വദേശിക്കായി തിരച്ചിൽ

Time to time News

ചിറ്റൂർ മുൻ എംഎൽഎ കെ. അച്യുതൻ നിര്യാതനായി

Time to time News

ഒരു മാസത്തെ പലിശ മുടങ്ങി; 11 വയസുകാരിയെ വരെ തടവിലാക്കി ഭീഷണി — പാലക്കാട്ട് ‘ബ്ലേഡ് മാഫിയ’ക്കെതിരെ നടപടി എപ്പോൾ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."