Image default
Uncategorized

വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമം: ശോഭാ സുരേന്ദ്രന്റേത് ജനാധിപത്യത്തോടുള്ള വെല്ലുവിളി – ഒ.എച്ച്. ഖലീൽ

0:00

വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമം: ശോഭാ സുരേന്ദ്രന്റേത് ജനാധിപത്യത്തോടുള്ള വെല്ലുവിളി – ഒ.എച്ച്. ഖലീൽ

പാലക്കാട്:തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ പാലക്കാട് മണ്ഡലം പ്രസിഡന്റ് ഒ.എച്ച്. ഖലീൽ പ്രസ്താവനയിൽ പറഞ്ഞു. തോൽവി ഭയന്ന ബിജെപി അഴിമതിപ്പണം ഒഴുക്കി ജനവിധിയെ വിലയ്ക്കെടുക്കാനാണ് ശ്രമിക്കുന്നത്.
തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ജനങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട സ്ഥാനാർത്ഥി കുറുക്കുവഴികളിലൂടെ വിജയിക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാവണം.
പണക്കൊഴുപ്പിലൂടെ വോട്ടർമാരെ പാട്ടിലാക്കാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്. രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിക്കുന്ന വോട്ടർമാർ ഇത്തരം പ്രലോഭനങ്ങളെ തള്ളിക്കളയുമെന്നും, വരും ദിവസങ്ങളിൽ ബിജെപിയുടെ ഇത്തരം അഴിമതി രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.എച്ച്. ഖലീൽ
മണ്ഡലം പ്രസിഡന്റ്, എസ്ഡിപിഐ

Related post

വോട്ടർമാർക്ക് ബിജെപി പ്രവർത്തകർ പണം നൽകിയെന്ന് ആരോപണം; ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺ​ഗ്രസ്, വീഡിയോ ചിത്രീകരിച്ചവരെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

Time to time News

ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ജാഗ്രത വേണം: സിപിഎ ലത്തീഫ്

Time to time News

സാമൂഹിക ജനാധിപത്യത്തില്‍ ഊന്നിയുള്ള ജനപക്ഷ വികസനം പാര്‍ട്ടി ലക്ഷ്യം: സിപിഎ ലത്തീഫ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."