നെയ്യാറ്റിന്‍കരയില്‍ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം:നെയ്യാറ്റിൻകര ഭാര്യയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. നെയ്യാറ്റിൻകര വ്ളത്താങ്കരയിലാണ് അരുംകൊല നടന്നത്. വ്‌ളാത്താങ്കര ആർസി ചർച്ചിൽ സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അൽമയെ (33) കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പത് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. കൊലപാതകത്തിലേയ്ക്ക് നയിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.
കുടുംബ വഴക്കാണ് അരുംകൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തനിച്ചാണ് താമസം. മക്കളില്ല. പി എസ് സി ട്രെയിനിങ് സെന്ററിലെ അധ്യാപകൻ കൂടിയാണ് പ്രതി വിഷ്ണു. സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലപാതകശേഷം വിഷ്ണു സമീപത്തെ വീട്ടിലെത്തി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസ് സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

