Image default
Uncategorized

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി  വിജയ് അധികാരമേറ്റു

0:00

തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി  വിജയ് അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഇന്ന് രാവിലെ പത്തുമണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ വിജയ് കൈവശം വയ്ക്കും.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എത്തിയിരുന്നു. വിജയ്‌ക്കൊപ്പം ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. 120 എംഎല്‍എമാരുടെ പിന്തുണയോടെയാണ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 108 എംഎല്‍എമാരാണ് വിജയ്‌യുടെ പാര്‍ട്ടിയായ ടിവികെയ്ക്കുള്ളത്. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, വിസികെ എന്നീ പാര്‍ട്ടികളാണ് പിന്തുണ നല്‍കിയത്. ഇതില്‍ കോണ്‍ഗ്രസ് വിജയ്‌യുടെ പാര്‍ട്ടിയുമായി സഖ്യം രൂപീകരിച്ചു. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ സഖ്യസര്‍ക്കാരില്‍ ഭാഗമാകില്ല. പുറത്തുനിന്നുള്ള പിന്തുണമാത്രമേ ഉണ്ടാകു എന്നാണ് അറിയിച്ചിരിക്കുന്നത്.

മകന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് നേരിട്ട് കാണാന്‍ എത്തിയതിന്റെ ആവേശത്തിലാണ് വിജയ്‌യുടെ മാതാപിതാക്കള്‍. ‘എന്റെ മകന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ പോകുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്,’ എന്ന് പിതാവ് എസ് എ ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. മാതൃദിനത്തില്‍ മകന്‍ അധികാരമേല്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മാതാവ് ശോഭയും കൂട്ടിച്ചേര്‍ത്തു.

Related post

ജാതി അധിക്ഷേപം പൊതുജനങ്ങളുടെ മുന്നില്‍ വച്ച് നടത്തിയാല്‍ മാത്രമേ എസ്സി/എസ്ടി നിയമത്തിന്റെ പരിധിയില്‍ വരൂ

Time to time News

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍

Time to time News

ഇടിമിന്നൽ ദുരന്തം: നാല് വിദ്യാർഥികളുടെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."