Image default
Uncategorized

മലമ്പുഴയിൽ കാട്ടാന ആക്രമണം: റിട്ട. ആശുപത്രി ജീവനക്കാരൻ മരിച്ചു

0:00

മലമ്പുഴയിൽ കാട്ടാന ആക്രമണം: റിട്ട. ആശുപത്രി ജീവനക്കാരൻ മരിച്ചു


പാലക്കാട്: മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. വെള്ളെഴുത്താംപൊറ്റ കോളനി നിവാസിയും മലമ്പുഴ ഗവൺമെന്റ് ആശുപത്രിയിലെ റിട്ടയേർഡ് അറ്റൻഡറുമായ എ. ചന്ദ്രനാണ് മരിച്ചത്.
ചന്ദ്രൻ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം വീടിന് സമീപമുള്ള പുളിമരത്തിന് താഴെ കിടന്നുറങ്ങുന്നതിനിടെയാണ് പുലർച്ചെയോടെ പ്രദേശത്ത് കാട്ടാന എത്തിയത്. ആനയുടെ ശബ്ദവും ബഹളവും കേട്ട് മൂന്നുപേരും എഴുന്നേറ്റ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചന്ദ്രന് രക്ഷപ്പെടാനായില്ല.
കാട്ടാനയുടെ ആക്രമണത്തിലാണ് ചന്ദ്രൻ മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ഭീതി നിലനിൽക്കുകയാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നു.

Related post

എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റില്‍, ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Time to time News

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

Time to time News

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."