Image default
Uncategorized

കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു

0:00

കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കൂമ്പാറ സ്വദേശി ജെയ്സൺ (50) ആണ് മരണപ്പെട്ടത്. താമരശ്ശേരി കൂമ്പാറ സ്വദേശികളായ മറ്റ് നാല് പേർക്കാണ് ഇടിമിന്നലിൽ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

ജെയിസന്റെ സംസ്കാരം: നാളെ (18-05-2026-തിങ്കൾ) വൈകുന്നേരം 04:00-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽഫ്ലവർ പള്ളിയിൽ.
ഭാര്യ: ബിൻസി വേനപ്പാറ മറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: ആൽഫി, അലക്സ് (ഇരുവരും വിദ്യാർത്ഥികൾ)

സംഭവത്തെ തുടർന്ന് മലയോര മേഖലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണമെന്നും മിന്നലേറ്റവർക്ക് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Related post

എംഡിഎംഎ കേസ്: മറ്റൊരു അദ്ധ്യാപിക കൂടി അറസ്റ്റില്‍, ഇനിയും കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്

Time to time News

പൊലീസ് കസ്റ്റഡിയിലെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കസ്റ്റഡി മർദനാരോപണം

Time to time News

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."