Image default
Uncategorized

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ അപകടം: രണ്ടുപേര്‍ മരിച്ചു

0:00

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ അപകടം: രണ്ടുപേര്‍ മരിച്ചു

പാലക്കാട്‌: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത ചുവന്നമണ്ണില്‍ നീര്‍പ്പാലത്തിന്റെ തൂണില്‍ കാര്‍ ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചു. പെരിഞ്ഞനം നടയ്ക്കല്‍ വീട്ടില്‍ രാജലക്ഷ്മി (75), വിലാസിനി (78) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ച ശ്രീഹരി, അച്ഛന്‍ ബാബു, അമ്മ ഷീജ എന്നിവര്‍ക്ക് ഗുരുതരപരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ആറുമണിക്കായിരുന്നു അപകടം.

പാലക്കാട് തത്തമംഗലത്ത് നിന്ന് തിരിച്ചുവരുന്ന വഴിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡിന് നടുവിലുള്ള കോണ്‍ക്രീറ്റ് ബാരിക്കേഡില്‍ ഇടിച്ചു കയറി 30 മീറ്ററോളം സഞ്ചരിച്ചാണ് നീര്‍പ്പാലത്തിന്റെ തൂണില്‍ ഇടിച്ചു കയറിയത്. റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സൂചന ബോര്‍ഡും കാര്‍ ഇടിച്ച് തകര്‍ത്തു.

യൂ ടേണ്‍ അടച്ച് കെട്ടിയത് മൂലം ആംബുലന്‍സ് അപകടസ്ഥലത്ത് എത്താന്‍ 20 മിനിറ്റോളം വൈകി. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി റോഡില്‍ തടിച്ചുകൂടി.

Related post

മലമ്പുഴയിലെ കാട്ടാന ആക്രമണം: താത്കാലിക നടപടികൾ അല്ല, ജനങ്ങൾക്ക് സ്ഥിരം സുരക്ഷ ഉറപ്പാക്കണം — ഇല്യാസ് കാവൽപാട്

Time to time News

കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു

Time to time News

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ബലിപെരുന്നാൾ മെയ് 28-ന്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."