Image default
Uncategorized

ടിവി റിമോട്ടിനായുള്ള തർക്കം; എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടേണ്ടിരുന്ന 12കാരൻ പ്രദോഷ് ഇനി ഓർമ്മ

0:00

ടിവി റിമോട്ടിനായുള്ള തർക്കം; എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടേണ്ടിരുന്ന 12കാരൻ പ്രദോഷ് ഇനി ഓർമ്മ

പാലക്കാട് തച്ചമ്പാറ മുതുകുറുശ്ശി ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് (12) ആണ് ദാരുണമായി മരിച്ചത്. ഈ വർഷം എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടേണ്ട വിദ്യാർത്ഥിയായിരുന്നു പ്രദോഷ്.
സഹോദരനുമായി ടിവി റിമോട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. വീട്ടിന്റെ തട്ടിൻപുറത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഒരു ചെറിയ കുടുംബ തർക്കം പോലും ഇന്നത്തെ കുട്ടികളുടെ മനസിൽ എത്ര വലിയ ആഘാതമാകാമെന്നതിന് വീണ്ടും ഒരു വേദനാജനക ഉദാഹരണമായി മാറുകയാണ് ഈ സംഭവം. കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ ഒരു കുട്ടിയുടെ ജീവൻ നഷ്ടമായത് പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി.

Related post

സവാള കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്നു കടത്ത്; ബസ്സില്‍ കടത്തിയ എം ഡി എം എയുമായി പിടിയില്‍

Time to time News

സ്വകാര്യ ബസ് ഇടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു

Time to time News

യങ് ഡമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനസൈിങ് കമ്മിറ്റി പ്രഖ്യാപിച്ചുകണ്‍വീനര്‍ എം എം താഹിര്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."