Image default
Uncategorized

ഡിജിറ്റൽ അറസ്റ്റ്: നാല് കോടി തട്ടിയ കേസിൽ പ്രതി അറസ്റ്റില്‍

0:00

ഡിജിറ്റൽ അറസ്റ്റ്: നാല് കോടി തട്ടിയ കേസിൽ പ്രതി അറസ്റ്റില്‍

തൃശൂർ :ഇ​രി​ങ്ങാ​ല​ക്കു​ടഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 85 കാ​ര​നി​ൽ നി​ന്ന് നാ​ല് കോ​ടി പ​തി​നൊ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സം​ഘാം​ഗം തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ള്ളി സ്വ​ദേ​ശി അ​ല്ല​പ്ര വീ​ട്ടി​ൽ റ​ഷീ​ക് രാ​ജ​യെ​യാ​ണ് (26) പാ​ണ്ടി​ക്കാ​ട്ട് നി​ന്ന് തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ത​ട്ടി​പ്പ് പ​ണ​ത്തി​ലു​ൾ​പ്പെ​ട്ട 7,99,000 രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ച്ച് വാ​ങ്ങു​ക​യും, പി​ന്നീ​ട് ഈ ​തു​ക ചെ​ക്ക് മു​ഖേ​ന പി​ൻ​വ​ലി​ച്ച് പ്ര​ധാ​ന പ്ര​തി​ക​ൾ​ക്ക് കൈ​മാ​റി ക​മീ​ഷ​ൻ കൈ​പ്പ​റ്റു​ക​യും ചെ​യ്ത​തി​നാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ റി​മാ​ന്റ് ചെ​യ്തു. 2025 സെ​പ്റ്റം​ബ​ർ 9 മു​ത​ൽ 2026 ജ​നു​വ​രി ഒ​ന്ന് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മും​ബൈ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ലു​ൾ​പ്പെ​ട്ട 257 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ പേ​രി​ലാ​ണെ​ന്ന് പ്ര​തി​ക​ൾ വാ​ട്സാ​പ്പ് കോ​ളി​ലൂ​ടെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും, പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക ട്രാ​ൻ​സ്ഫ​ർ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 4,11,65,206 രൂ​പ​യാ​ണ് സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്. തൃ​ശ്ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ.​എ​സ്.​പി കെ. ​റ​ഫീ​ഖ്, സൈ​ബ​ർ സ്റ്റേ​ഷ​ൻ എ​സ്.​ഐ മാ​രാ​യ കെ.​വി ജ​സ്റ്റി​ൻ, പി.​എ​സ് സു​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ടി.​പി ശ്രീ​നാ​ഥ്, ശ​ബ​രി​നാ​ഥ്, അ​ന​ന്തു​മോ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related post

ടിവി റിമോട്ടിനായുള്ള തർക്കം; എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടേണ്ടിരുന്ന 12കാരൻ പ്രദോഷ് ഇനി ഓർമ്മ

Time to time News

സവാള കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്നു കടത്ത്; ബസ്സില്‍ കടത്തിയ എം ഡി എം എയുമായി പിടിയില്‍

Time to time News

സ്വകാര്യ ബസ് ഇടിച്ച് യൂത്ത് കോൺഗ്രസ് നേതാവ് മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."