Image default
Uncategorized

യങ് ഡെമോക്രാറ്റ്‌സ് പാലക്കാട് ജില്ലാ അസംബ്ലി ചേര്‍ന്നു; ഇബ്രാഹിം ആറങ്ങോട്ട്കര കണ്‍വീനര്‍

0:00

യങ് ഡെമോക്രാറ്റ്‌സ് പാലക്കാട് ജില്ലാ അസംബ്ലി ചേര്‍ന്നു; ഇബ്രാഹിം ആറങ്ങോട്ട്കര കണ്‍വീനര്‍

ഒറ്റപ്പാലം: യങ് ഡെമോക്രാറ്റ്‌സ് പാലക്കാട് ജില്ലാ അസംബ്ലി ഒറ്റപ്പാലം ജെആര്‍ജെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് പ്രൗഢമായി നടന്നു. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ അസംബ്ലി ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് ജോയിന്റ് കണ്‍വീനര്‍ മുകേഷ് പുതുനഗരം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

അസംബ്ലിയില്‍ വച്ച് യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ഷുഹൈബ് ഓളൂര്‍ പുതിയ ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റിയെ പ്രഖ്യാപിച്ചു. സംഘടനയുടെ ലക്ഷ്യങ്ങളെയും ഭാവി പരിപാടികളെയും കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗം ബാസിത്ത് ആല്‍വി വിശദീകരിച്ചു.

യങ് ഡെമോക്രാറ്റ്‌സ് ദേശീയ ഓര്‍ഗനൈസിങ് കമ്മിറ്റി അംഗം ആബിദ റഷീദ്, എസ്ഡിപിഐ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എസ് പി അമീറലി, പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം, വിമണ്‍സ് ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷിത നജീബ്, യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം സുഹാന ബുഖാരി എന്നിവര്‍ ചടങ്ങില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു.

വിമണ്‍സ് ഇന്ത്യ മൂവ്‌മെന്റ് ദേശീയ കമ്മിറ്റി അംഗം സുലൈഖ റഷീദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബിയ ടീച്ചര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് പുതുനഗരം, വൈസ് പ്രസിഡന്റ് ഷെരീഫ് പട്ടാമ്പി, സെക്രട്ടറി മജീദ് ഷൊര്‍ണ്ണൂര്‍, ജില്ലാ കമ്മിറ്റി അംഗം ഷാജി കുളപ്പുള്ളി, ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് മാനു കല്ലടി തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

പുതിയ ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റി ഭാരവാഹികള്‍:

ഇബ്രാഹിം ആറങ്ങോട്ട്കര(കണ്‍വീനര്‍), ആരിഫ് മുഹമ്മദ്, നിഖില്‍ മലമ്പുഴ, നസീഹ് സത്താര്‍, സലാഹ് ഷൊര്‍ണുര്‍, ഷമീര്‍ പുതുനഗരം, ഫാത്തിമ ഷഹനാസ്, റഷീദ് വിഎംഎച്ച്(ജോയിന്റ് കണ്‍വീനര്‍മാര്‍), ഷഹീമ കൊപ്പം, നാജിയ നസ്രിന്‍, ഹസനുല്‍ ബന്ന, ഷമീം വി, ഉനൈസ് അഹമ്മദ്, അഫിഫ് അറക്കല്‍, ഹസീബ് പാലക്കാട്, മുഹമ്മദ് അലി ഒറ്റപ്പാലം, ഷമീര്‍ അത്തിമണി, റയ്യാന്‍ പുതുനഗരം, സല്‍മാന്‍ ഒരിക്കലില്‍, ഷമീര്‍ പറളി( കമ്മിറ്റി അംഗങ്ങൾ)

Related post

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

Time to time News

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."