Image default
Uncategorized

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

0:00

മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഐ സമീല്‍ അന്തരിച്ചു

മലപ്പുറം: മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ സമീല്‍ ഇല്ലിക്കല്‍(49)(ഐ സമീല്‍) അന്തരിച്ചു. തായ്ലാന്‍ഡില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ടൂറിസ്റ്റ് വര്‍ക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു. മാധ്യമം ദിനപത്രത്തിന്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീല്‍, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. മാധ്യമം ദിനപത്രത്തില്‍ മാധ്യമപ്രവര്‍ത്തകനായി മലപ്പുറത്തും കോഴിക്കോട് ഡെസ്‌കിലും ജോലി ചെയ്തിട്ടുണ്ട്.

ഗ്രീന്‍ ഒയാസിസ് ട്രാവല്‍ സ്ഥാപനത്തിലെ ജീവനക്കാരാനായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലാം തിയതിയാണ് സമീല്‍ ടൂര്‍ മാനേജരായി തായ്ലാന്‍ഡില്‍ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും മരണം സംഭവിക്കുകയയിരുന്നു.

മികച്ച മാധ്യമ പ്രവര്‍ത്തകനും ചരിത്ര ഗവേഷകനും നാടക പ്രവര്‍ത്തകനും സിനിമാ സാംസ്‌കാരിക നിരൂപകനുമായിരുന്നു. മലബാര്‍ സമര ചരിത്രത്തിലെ പല അറിയാ ഏടുകളും തന്റെ ഗവേഷണത്തിലൂടെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂനിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നിലവില്‍ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചാരികളുമായി പോകുന്ന ടൂര്‍ മാനേജരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Related post

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷണം

Time to time News

നടൻ സലിം കുമാര്‍ അന്തരിച്ചു

Time to time News

വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."