Image default
Uncategorized

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷണം

0:00

പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് മോഷണം

പാലക്കാട്: പാലക്കാട് ഡിപ്പോയിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസ് മോഷ്ടിച്ചു കടത്തി. ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പാലക്കാട് ഡിപ്പോയിൽ എത്തിയ മോഷ്ടാവ് ബസുമായി കടന്നു കളയുകയായിരുന്നു. ബസ് കൊണ്ടുപോവുന്നത് കണ്ട ജീവനക്കാർ പിന്തുടർന്നതോടെ ന​ഗരത്തിലെ മം​ഗളം ടവറിന് സമീപത്ത് ബസ് ഉപേക്ഷിക്കുകയായിരുന്നു.

ഡിപ്പോയിൽ നിന്നും ഒരു കിലോമീറ്ററോളം ന​ഗരത്തിലൂടെ ഓടിച്ച ശേഷമാണ് മോഷ്ടാവിന്റെ രക്ഷപ്പെടൽ. ഇതിനിടെ ബസ് പലയിടത്തും ഇടിച്ചു. സംഭവത്തിൽ പാലക്കാട് ടൗൺ പൊലീസ് കേസെടുത്തു. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ആർക്കും എടുത്ത് കൊണ്ടുപോകാൻ പറ്റുന്ന തരത്തിലാണോ ബസ് ഡിപ്പോയിൽ നിർത്തിയിട്ടതെന്ന് വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

Related post

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

Time to time News

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."