Image default
Uncategorized

യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്: പാലക്കാട്ടെ  കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

0:00

യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസ്: പാലക്കാട്ടെ  കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

പാലക്കാട്: ദലിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ പാലക്കാട് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല. മണ്ണാര്‍ക്കാട് എസ് സി/എസ് ടി കോടതിയാണ് ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ഇത്ര ഗുരുതര കുറ്റകൃത്യം ചെയ്തയാള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.

ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് ദലിത് യുവതി പ്രശോഭ് സി വല്‍സനെതിരെ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയത്. ജോലി വാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ബലാല്‍സംഗം, എസ്സി-എസ്ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയ ഉന്നത നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡിസിസി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Related post

ഒലവക്കോട് കാർ ആക്രമണക്കേസ്: അഞ്ചംഗ സംഘം പിടിയിൽ

Time to time News

കിണർ വൃത്തിയാക്കുന്നതിനിടെ തൂൺ തകർന്ന് വീണ് യുവാവ് മരിച്ചു

Time to time News

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഒഴിവുകള്‍ അടിയന്തരമായി നികത്തണം: എസ്ഡിപിഐ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."