0:00
രണ്ടു ദുരൂഹ മരണം, മൃതദേഹത്തിനുസമീപം തോക്ക്

പാലക്കാട്:
കല്ലടിക്കോട് ദുരൂഹസാഹചര്യത്തില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. മരുതന്‍കോട് സ്വദേശികളായ ബിനുവും നിതിനും ആണ് മരിച്ചത്. മൃതദേഹത്തിനു സമീപത്തു നിന്നു തോക്ക് കണ്ടെടുത്തു. എന്താണ് സംഭവിച്ചത് എന്നു വ്യക്തമല്ല. ഒരാള്‍ മറ്റേയാളെ വെടിവച്ചശേഷം സ്വയം മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം.
എന്താണ് മരിക്കാനുള്ള കാരണം എന്ന് വ്യക്തമല്ലെന്ന് പോലിസ് പറയുന്നു. പ്രദേശത്ത് കാട്ടുപന്നിയാക്രണണങ്ങള്‍ രൂക്ഷമായതിനാല്‍ പലരും കൈവശം നാടന്‍തോക്കുകള്‍ കരുതാറുണ്ടെന്നാണ് വിവരം. പ്രദേശത്തുനിന്നു വെടിയൊച്ച കേട്ടതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ കല്ലടിക്കോട് പോലിസ് അന്വേഷണം ആരംഭിച്ചു.
