0:00
ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം

മണ്ണാർക്കാട് : അട്ടപ്പാടിയില്‍ ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്
ഇഇലച്ചിവഴി ആഞ്ചക്കക്കൊമ്ബില്‍ വള്ളിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് വിവരം.മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവരെ രണ്ട് മാസം മുൻപാണ് കാണാതായത്. വള്ളിയമ്മയുടെ മക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂർ പോലീസ് പിടികൂടിയിരുന്നു.വള്ളിയമ്മയെ കൊന്ന് ഉള്‍വനത്തില്‍ കുഴിച്ചിട്ടതായി പഴനി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതനുസരിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
