Image default
Uncategorized

തടവുകാരുടെ വേതനവർധന: സുപ്രീം കോടതിയിൽ ഹർജി

0:00

തടവുകാരുടെ വേതനവർധന: സുപ്രീം കോടതിയിൽ ഹർജി

ദില്ലി: കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.
തടവുകാരുടെ വേതനവർധനവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ തേടിയാണ് നടപടി. ഇതേ വിഷയത്തിൽ നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വേതനവർധന സർക്കാർ നയപരമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചത്.
സംസ്ഥാന സർക്കാർ തടവുകാരുടെ വേതനം പുതുക്കി നിശ്ചയിച്ചത് പ്രകാരം, സ്‌കിൽഡ് ജോലിക്ക് 620 രൂപയും, സെമി-സ്‌കിൽഡ് ജോലിക്ക് 560 രൂപയും, അൺസ്‌കിൽഡ് ജോലിക്ക് 530 രൂപയുമാണ് ദിനവേതനം. ഈ വേതനവർധനവ് കേവലം സാമ്പത്തിക വിഷയം മാത്രമല്ലെന്നും, ജയിൽ അന്തേവാസികളുടെ മാനവും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജയിൽ തൊഴിലിനുള്ളതല്ല, ശിക്ഷ അനുഭവിക്കാനുള്ള ഇടമാണെന്നും തടവുകാരുടെ വേതനവർധനവ് നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരന്റെ പ്രധാന വാദം. ഹർജിയിൽ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നത് കാത്തിരിക്കുകയാണ്.

Related post

എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം.കെ ഫൈസിക്ക് ജാമ്യം

Time to time News

മൊബൈൽ ഫോൺ ഉപയോഗം വിലക്കി; വടക്കഞ്ചേരിയിൽ പത്ത് വയസ്സുകാരൻ തൂങ്ങിമരിച്ച നിലയിൽ

Time to time News

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുയുടെ ആൺസുഹൃത്ത് മരിച്ച നിലയിൽ

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."