Image default
Uncategorized

പടക്ക നിര്‍മ്മാണ ശാലയിലെ സ്ഫോടനം: മരണസംഖ്യ 22ആയി

0:00

പടക്ക നിര്‍മ്മാണ ശാലയിലെ സ്ഫോടനം: മരണസംഖ്യ 22ആയി

കാക്കിന‍‍ഡ: ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തിൽ മരണസംഖ്യ 22ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതോടെയാണിത്.

ശനിയാഴ്ച ഉച്ചയ്ക്ക് വെട്‌ലപാലം ഗ്രാമത്തിലെ സൂര്യശ്രീ ഫയർവർക്സ് എന്ന യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ 20പേർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. നാല് പേർക്ക് 90ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

മരിച്ചവരിൽ 9സ്ത്രീകളും ഫാക്ടറി ഉടമയും ഉൾപ്പെടുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വെറും 8പേർക്ക് മാത്രം അനുമതിയുള്ള ഫാക്ടറിയിൽ 30-ലധികം പേരാണ് സ്ഫോടനസമയത്ത് ജോലി ചെയ്തിരുന്നത്.

Related post

തൃശ്ശൂർ മെഡിക്കൽ കോളേജിൽ റുമറ്റോളജി സേവനം പുനഃസ്ഥാപിക്കണം; വാതരോഗികളുടെ ജീവൻ വെച്ച് പരീക്ഷിക്കരുത്: സൈജോ കണ്ണനായ്ക്കൽ

Time to time News

സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Time to time News

ധർമേന്ദ്ര പ്രധാൻ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; പാർലമെന്റിലും വിഷയം ഉയർത്താൻ പ്രതിപക്ഷം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."