Image default
Uncategorized

പാലക്കാട് ജില്ലയിൽ രണ്ട് ഇടങ്ങളിൽ മെത്താംഫിറ്റമിൻ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

0:00

പാലക്കാട് ജില്ലയിൽ രണ്ട് ഇടങ്ങളിൽ മെത്താംഫിറ്റമിൻ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: ജില്ലയിൽ നടത്തിയ എക്സൈസ് പരിശോധനകളിൽ രണ്ട് ഇടങ്ങളിൽ നിന്നായി മെത്താംഫിറ്റമിൻ പിടികൂടി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
കോട്ടയം അയ്മനം സ്വദേശി അബിൻ എ.പിയെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ എക്സൈസ്–ആർപിഎഫ് സംയുക്ത പരിശോധനയിലാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 13.9 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി.
തിരുവനന്തപുരം സ്വദേശികളായ ബിജിത്ത് (19), ഷാജി (40) എന്നിവരെ വാളയാർ ചെക്ക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 5.7 ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു.
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ എൻ.ജി, അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) സേതുനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത്, ശരവണൻ എന്നിവരും ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ, സബ് ഇൻസ്പെക്ടർ മധുസൂദനൻ കെ എന്നിവരും പങ്കെടുത്തു.
വാളയാർ ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ജിത്തു കിരൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ മനോഹരൻ കെ.സി, മൻസൂർ അലി എസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സാദത്ത് എ, സിവിൽ എക്സൈസ് ഓഫീസർ കിഷോർ ഡി എന്നിവർ പങ്കെടുത്തു.

Related post

മലമ്പുഴ ഫിഷറീസ് കൗണ്ടറിൽ ക്രമക്കേട്; ഓൺലൈൻ ബുക്കിംഗ് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ

Time to time News

നെടുമങ്ങാട് ബൈക്ക് അപകടം: ചികിത്സയിലിരുന്ന യുവാവും മരിച്ചു; മരണസംഖ്യ നാലായി

Time to time News

മണ്ണാര്‍ക്കാട് വയോധിക ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."