ജാതി അധിക്ഷേപത്തെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം നടത്തണം- പി കെ ഉസ്മാന്‍

തിരുവനന്തപുരം: ജാതി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്നു ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കണ്ണൂര്‍ ഡെന്റല്‍ കോളേജ് ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയുടെ നിറവും ജാതിയും പിതാവിന്റെ തൊഴിലും ഉന്നയിച്ചുകൊണ്ട് ചില അധ്യാപകര്‍ ആക്ഷേപിച്ചിരുന്നതായി രക്ഷകര്‍ത്താക്കള്‍ ആരോപിക്കുന്നുണ്ട്. വിഷയത്തില്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ കൊണ്ട് മാത്രം കാര്യമില്ല. ആരോപണ വിധേയരായ അധ്യാപകരില്‍ നിന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ കാലങ്ങളില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കണം. ശക്തമായ നടപടികള്‍ സ്വീകരിക്കാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ആധുനിക കാലത്തും വംശീയവെറി മനസ്സില്‍ സൂക്ഷിക്കുന്ന, വിദ്യാര്‍ഥികളെ ഒന്നായി കാണാന്‍ കഴിയാത്ത ഇത്തരം അധ്യാപകര്‍ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

