Image default
Uncategorized

മന്ത്രിമാരുടെ പേര് പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

0:00

മന്ത്രിമാരുടെ പേര് പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം :നാളെ അധികാരത്തിലേറുന്ന യുഡിഎഫ് മന്ത്രിമാരുടെ പേര് വിവരങ്ങൾ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

മന്ത്രിമാർ: വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, കെ പി അനിൽകുമാർ, പിസി വിഷ്ണുദാസ്, എം ലിജു, ടി സിദ്ദീഖ്, റോജി എം ജോൺ, ഓ ജെ ജനീഷ്, പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, വി ഇ അബ്ദുൽ ഗഫൂർ,
ഷിബു ബേബി ജോൺ, സിപി ജോൺ, അനൂപ് ജേക്കബ്, മോൻ ജോസഫ്, സ്പീക്കർ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ. ചീഫ് വിപ്പിനെ പിജെ ജോസഫ് പ്രഖ്യാപിക്കും.
ഇങ്ങനെ 21 മന്ത്രിമാരാണ് നാളെ രാവിലെ 10 മണിക്ക് നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് സമവാക്യങ്ങൾ പരിഗണിച്ചപ്പോൾ ചിലർ പുറത്തുപോയെന്നും കൂടുതൽ യോഗ്യരായവർ പുറത്തുനിൽക്കുന്നുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഒരു നേതാവും അനാവശ്യ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും താൻ വിമർശനത്തിന് അതീതല്ലെന്നും മാധ്യമങ്ങൾ ആകാശത്തുനിന്ന് വാർത്തയുണ്ടാക്കരുതെന്നും കടുത്ത കാർ ഉപയോഗിക്കില്ല എന്ന് താൻ പറഞ്ഞിട്ടില്ല പുതിയ വാഹനം വാങ്ങില്ല എന്നാണ് പറഞ്ഞതെന്നും നിയുക്ത മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Related post

മലമ്പുഴയിലെ കാട്ടാന ആക്രമണം: താത്കാലിക നടപടികൾ അല്ല, ജനങ്ങൾക്ക് സ്ഥിരം സുരക്ഷ ഉറപ്പാക്കണം — ഇല്യാസ് കാവൽപാട്

Time to time News

കൂമ്പാറയിൽ ശക്തമായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു

Time to time News

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയില്‍ അപകടം: രണ്ടുപേര്‍ മരിച്ചു

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."