Image default
Uncategorized

ഹൂര്‍ലിന്‍ സ്ഥാപന ഉടമയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ റസൂല്‍ ഗഫൂര്‍  അന്തരിച്ചു

0:00

ഹൂര്‍ലിന്‍ സ്ഥാപന ഉടമയും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ റസൂല്‍ ഗഫൂര്‍  അന്തരിച്ചു


കോഴിക്കോട്: പ്രമുഖ പര്‍ദ്ദ വ്യവസായകരായ ഹുര്‍ലിന്‍ പര്‍ദ്ദയുടെ ചെയര്‍മാന്‍ റസൂല്‍ ഗഫൂര്‍ അന്തരിച്ചു. കേരളത്തില്‍ ആദ്യമായി പര്‍ദ്ദ വ്യവസായം ആരംഭിച്ച വ്യക്തിയാണ്. സാമൂഹിക, സാംസ്‌കാരിക രംഗത്തും പ്രസാധക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. മയ്യത്ത് നാളെ (തിങ്കള്‍) രാവിലെ 9.30 ന് ചാലപ്പുറത്തുള്ള വീട്ടില്‍ നിന്നും എടുക്കുന്നതാണ്. മയ്യത്ത് നമസ്‌കാരം 10 മണിക്ക് മാത്തോട്ടം ഖബറസ്ഥാന്‍ പള്ളിയില്‍. പിതാവ് പരേതനായ വളപ്പില്‍ ബീരാന്‍. ഭാര്യമാര്‍: പി എം ജാസ്മിന്‍, സബീഹ. മക്കള്‍: ആയിശ ഹിറ, ബിലാല്‍ അഹ്‌മദ്, മുഹമ്മദ് ഇല്യാസ് , മുസാഫിര്‍ ഗഫൂര്‍ (വിദ്യാര്‍ഥി ), ഫാത്തിമ (വിദ്യാര്‍ഥി ). മരുമക്കള്‍: ജുനീഫര്‍ തോട്ടത്തില്‍ (കുവൈത്ത്), ദിയാ മറിയം. സഹോദരങ്ങള്‍: ആമിന , അക്ബര്‍ (കാരപറമ്പ്) , ജമീല, സുബൈദ, ബഷീര്‍, നാസര്‍, റസിയ, അന്‍വര്‍.

Related post

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

ചിലവ് ചുരുക്കൽ പദ്ധതി തടവുകാരന്റെ ഭക്ഷണ പാത്രത്തിൽ കൈയ്യിട്ടാവരുത്: എസ്.പി. അമീർ അലി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."