Image default
Uncategorized

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

0:00

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പാലക്കാട്:ആലത്തൂർ
കുനിശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കുനിശ്ശേരി ചെങ്കാരം കല്ലായിൽക്കളം സ്വദേശികളായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഖിലിന് (18) ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ എരിമയൂർ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. കുനിശ്ശേരി ഭാഗത്തുനിന്ന് തൃപ്പാളൂർ ഭാഗത്തേക്ക് മൂവരും സഞ്ചരിച്ച ബൈക്ക് എതിർദിശയിൽ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സുഭാഷ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. അപകടസ്ഥലത്തുനിന്നും ഉടൻ തന്നെ രജീഷിനെയും സുഖിലിനെയും ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രജീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സുഖിലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ സുഭാഷിന്റെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലും, രജീഷിന്റെ മൃതദേഹം ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
സുഭാഷ്:
അച്ഛൻ: സൂര്യൻ
അമ്മ: മഞ്ജു
സഹോദരങ്ങൾ: സൂരജ്, സുജിത്ത്
രജീഷ്:
അച്ഛൻ: വാസുദേവൻ
അമ്മ: രാധാമണി
സഹോദരങ്ങൾ: രാജീഷ്, രാജിത്ത്

Related post

പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

Time to time News

പൂക്കച്ചവടത്തിന്റെ മറവിൽ ലഹരി വ്യാപാരമോ? 32.99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

Time to time News

എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."