Image default
Uncategorized

കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

0:00

കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; നടൻ ഇസ്മായിൽ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

കണ്ണൂർ: കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴിയാത്രക്കാരായ രണ്ട് പേർ മരിച്ച നിലയിൽ. കണ്ണവം കൂടൽ സ്വദേശി ബാബു (45), കൈച്ചേരി സ്വദേശി ഇസ്മയിൽ (52) എന്നിവരാണ് ഈ ദാരുണമായ അപകടത്തിൽ മരണമടഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്.

ഉടനെതന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടം നടന്നയുടൻ തന്നെ ഓടിക്കൂടിയ പ്രദേശവാസികളായ നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പോലീസും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസിന്റെ കാറാണ് ഇടിച്ചത്. കണ്ണവം ഭാഗത്തേക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്നു ഇരുവരും. അത്ഭുത ദ്വീപ് ഉൾപ്പെടെ നിരവധി സിനിമകളിൽ ഇസ്മായിൽ അഭിനയിച്ചിട്ടുണ്ട്. ബാബു സംഭവ സ്ഥലത്ത് വച്ചും ഇസ്മായിൽ ആശുപത്രിയിൽ വെച്ചുണ് മരിച്ചത്.

Related post

പന്ത്രണ്ടുകാരിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി; ജില്ലയിലെ 23 കുട്ടികളുടെ ദുരൂഹമരണങ്ങളിലും പ്രാഥമിക പരിശോധന

Time to time News

പൂക്കച്ചവടത്തിന്റെ മറവിൽ ലഹരി വ്യാപാരമോ? 32.99 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

Time to time News

എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."