Image default
Uncategorized

യങ് ഡമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനസൈിങ് കമ്മിറ്റി പ്രഖ്യാപിച്ചുകണ്‍വീനര്‍ എം എം താഹിര്‍

0:00

യങ് ഡമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനസൈിങ് കമ്മിറ്റി പ്രഖ്യാപിച്ചു
കണ്‍വീനര്‍ എം എം താഹിര്‍

തിരുവനന്തപുരം: എസ്ഡിപിഐ വിദ്യാര്‍ഥി- യുവജന സംഘടനയായ യങ് ഡമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി പ്രഖ്യാപിച്ചു. കണ്‍വീനറായി എം എം താഹിര്‍ (ആലപ്പുഴ)യെയും ജോയിന്റ് കണ്‍വീനര്‍മാരായി ശുഹൈബ് ഒഴൂര്‍, മുകേഷ് എം, സൂരജ് റോയ്, വി എം വിനീത്, അംജദ് കണിയാപുരം, നഫീസത്തുല്‍ മിസിരിയ എന്നിവരെയും പ്രഖ്യാപിച്ചു. അഡ്വ. അബ്ദുല്‍ കാസിം എന്‍, ടി അബ്ദുല്‍ നാസര്‍, എ എസ് അദ്‌നാന്‍, അമീന്‍ അസീസ്, അന്‍സാരി പായിപ്പാട്, ബാസിത് ആല്‍വി, ഹസ്സന്‍ ചീയാനൂര്‍, അഡ്വ. ഇര്‍ഫാന്‍ മുഹമ്മദ്, മുഹ്‌സിന ലുഖ്മാന്‍, നിസാര്‍ അഹമ്മദ്, ഷബീര്‍ കെ സി, കെ ഷമീര്‍, സിറാജ് കോയ, സുഹാന ബഖാരി എന്നിവരാണ് ഓര്‍ഗനൈസിങ് കമ്മിറ്റി അംഗങ്ങള്‍. തിരുവനന്തപുരം അയ്യന്‍ കാളി ഹാളില്‍ നടന്ന യൂത്ത് അസംബ്ലിയില്‍ യങ് ഡെമോക്രാറ്റ്‌സ് ഓര്‍ഗനൈസിങ് കമ്മിറ്റി ദേശീയ കണ്‍വീനര്‍ രേണു സിംഗ് സംസ്ഥാന ഓര്‍ഗനൈസിങ് കമ്മിറ്റി പ്രഖ്യാപനം നടത്തി. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്ന് ഗാന്ധി പാര്‍ക്ക് വരെ റാലിയും സംഘടിപ്പിച്ചു.

Related post

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

ചിലവ് ചുരുക്കൽ പദ്ധതി തടവുകാരന്റെ ഭക്ഷണ പാത്രത്തിൽ കൈയ്യിട്ടാവരുത്: എസ്.പി. അമീർ അലി

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."