Image default
Uncategorized

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വര്‍ധനയാണിത്

0:00

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വര്‍ധനയാണിത്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ വില വര്‍ധനയാണിത്. ഇന്നത്തെ വര്‍ധന കൂടി വന്നതോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് വില. പുതിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 102.12 രൂപയും ഡീസല്‍ വില ലിറ്ററിന് 95. 20 രൂപയുമാണ്. കഴിഞ്ഞ ദിവസമാണ് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും വര്‍ധിപ്പിച്ചത്.

രണ്ടാഴ്ചക്കിടെ നാല് തവണയായി എട്ട് രൂപയാണ് കൂട്ടിയത്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇന്ന് പെട്രോളിന് രണ്ടു രൂപ 61 പൈസയും ഡീസലിന് രണ്ടു രൂപ 71 പൈസയും കൂട്ടി. അതേസമയം, ആഗോള വിപണയില്‍ എണ്ണ വില ഇടിഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 98.22 ഡോളറിലെത്തി. വിലയില്‍ 5.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്ക-ഇറാന്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എണ്ണ വിലയിലെ ഇടിവ്.

Related post

ജയിൽ ഇരുട്ടിലും പഠനത്തിന്റെ വെളിച്ചം; യു.എ.പി.എ കേസിൽ ജയിലിലായിരിക്കെ ബി.എ പൂർത്തിയാക്കി എസ്പി അമീർ അലി

Time to time News

ട്രെയിനിൽ നിന്ന് വീണ് പിരായിരി പള്ളിക്കുളം സ്വദേശി മരിച്ചു

Time to time News

146 ഗ്രാം എം.ഡി.എം.എ കേസ്: സാമ്പത്തിക ഇടപാടിൽ വടക്കന്തറ സ്വദേശി അറസ്റ്റിൽ; ലഹരി സംഘത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."