വാണിയംകുളത്ത് ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം,
പാലക്കാട്:
ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റിട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ വിനേഷിന്‍റെ തലക്ക് ഗുരുതര പരിക്കേറ്റു. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിനീഷിന് വെന്‍റിലേറ്ററിലാണ്. വിനീഷിനെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, ആക്രമണം നടത്തിയ രണ്ടു പേരെ കോഴിക്കോട് നിന്ന് പിടികൂടിയതായി വിവരം. ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളാണ് പിടിയിലായവർ. കോയമ്പത്തൂർ-മംഗലാപുരം ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സിറ്റി ക്രൈം സ്ക്വാഡും ആർ.പി.എഫും ചേർന്നു പിടികൂടുകയായിരുന്നു. പ്രതികളുടെ പേരുവിവരങ്ങൾ വൈകാതെ പുറത്തുവിടും.
വിനീഷ് പനയൂർ യൂനിറ്റ് അംഗവും വാണിയംകുളം മേഖലാ കമ്മിറ്റിയംഗവുമായിരുന്നു. സംഘടനാ ക്രമീകരണത്തിന്‍റെ ഭാഗമായി വാണിയംകുളം, കൂനത്തറ എന്നീ രണ്ട് മേഖലകളായി തിരിച്ചു. വാണിയംകുളം മേഖലയിൽ നിന്ന് വിനീഷ് കൂനത്തറ മേഖലയിലേക്ക് മാറി. ഒപ്പം പനയൂർ യൂനിറ്റും കൂനത്തറയിലേക്ക് മാറി.
ഇവിടെ വിനീഷ് ഡി.വൈ.എഫ്.ഐ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. ഈ സമയത്ത് പനയൂർ ഉൾപ്പെടെയുള്ള യൂനിറ്റ് കമ്മിറ്റികൾ വാണിയംകുളം മേഖലയിലേക്ക് വീണ്ടും തിരിച്ചുമാറ്റി. ഇതിൽ വാണിയംകുളം മേഖല കമ്മിറ്റിയുമായി
