കയ്യിൽ കടിച്ചു, മുടി പിടിച്ച് മർദിച്ചു; ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിലടിച്ചു, ഭർത്താവിനെതിരെ പൊലീസ് കേസ്

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ ദാമ്പത്യ ജീവിതത്തെപ്പറ്റിയുള്ള പ്രസംഗങ്ങളിലൂടെ ശ്രദ്ധേയരായ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാർ ആയ ജിജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും ആണ് തമ്മിൽ വഴക്കുണ്ടായത്.
ഭാര്യ ജിജി മാരിയോ നൽകിയ പരാതിയിലാണ് ചാലക്കുടി പൊലീസ് മാരിയോ ജോസഫിനെതിരെ കേസ് എടുത്തത്. കഴിഞ്ഞ ഒമ്പത് മാസമായി പിരിഞ്ഞ് താമസിച്ചിരുന്ന ഇരുവരും നവംബർ 25-ന് പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് തർക്കം ഉണ്ടായത്.
സംസാരത്തിനിടെ ഭർത്താവ് തനിക്കു മർദ്ദനമേൽപ്പിച്ചെന്നും, ഇടതു കൈയിൽ കടിച്ചുവെന്നും, മുടി പിടിച്ച് വലിച്ചതായും ജിജി പരാതിയിൽ പറയുന്നു. കൂടാതെ 70,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ മാരിയോ തകർത്തതായും അവൾ ആരോപിച്ചു.
ബിഎൻസ് 126(2) പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. കുറ്റം തെളിഞ്ഞാൽ പരമാവധി ഒരു മാസം തടവോ 5,000 രൂപ വരെ പിഴയോ ശിക്ഷയായി ലഭിക്കാം. അതേസമയം, ജിജിക്കെതിരെയും മാരിയോ ജോസഫ് പരാതി നൽകിയിട്ടുണ്ട്.
ദാമ്പത്യബന്ധങ്ങളും ആത്മീയജീവിതവുമായി ബന്ധപ്പെട്ട പ്രസംഗങ്ങളിലൂടെയും സാമൂഹ്യമാധ്യമ വീഡിയോകളിലൂടെയും ഈ ദമ്പതികൾ മുമ്പ് ഏറെ പ്രചാരം നേടിയവരായിരുന്നു. ബന്ധത്തെക്കുറിച്ചുള്ള ആവിഷ്കാരങ്ങൾ പങ്കുവെച്ചിരുന്ന ഇരുവരും ഇപ്പോൾ തമ്മിൽ ഏറ്റുമുട്ടിയതാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായ

