Image default
Uncategorized

തിരൂര്‍ ജില്ല പ്രഖ്യാപിക്കണം; ഭരണകൂട അവഗണനക്കെതിരെ സമരം ശക്തമാക്കും – എസ്‌ഡിപിഐ

0:00

തിരൂര്‍ ജില്ല പ്രഖ്യാപിക്കണം; ഭരണകൂട അവഗണനക്കെതിരെ സമരം ശക്തമാക്കും – എസ്‌ഡിപിഐ

മലപ്പുറം: മലപ്പുറത്തിന്റെ വികസന കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സമരം ശക്തമാക്കുമെന്ന് എസ്‌ഡിപിഐ ജില്ലാ നേതൃത്വം അറിയിച്ചു. മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സമരപരിപാടികള്‍ പ്രഖ്യാപിച്ചത്.
ജനസംഖ്യയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ല വികസനത്തില്‍ പതിനാലാം സ്ഥാനത്താണെന്ന് എസ്‌ഡിപിഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇടത്–വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും വിഷയത്തില്‍ അനാസ്ഥ തുടരുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.
ജനസംഖ്യാനുപാതികമായ വികസനം മലപ്പുറത്ത് നടക്കാത്തതിന്റെ പ്രധാന കാരണമായി റവന്യൂ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഗുരുതരമായ മെല്ലെപ്പോക്കാണെന്ന് എസ്‌ഡിപിഐ പറഞ്ഞു. അരക്കോടിയോളം ജനസംഖ്യയുള്ള ജില്ലയെ ഒറ്റ ഭരണ സംവിധാനത്തില്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
മറ്റു ജില്ലകളെ അപേക്ഷിച്ച് ആവശ്യത്തിന് താലൂക്കുകളും വില്ലേജുകളും ഇല്ലാത്തതും അടിസ്ഥാന വികസനം ജനങ്ങളിലേക്ക് എത്തുന്നതിന് വലിയ തടസ്സമായി മാറിയിരിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. “മലപ്പുറം മോഡല്‍ വികസനം” എന്ന പേരില്‍ ജനങ്ങളെ പിഴിഞ്ഞുള്ള വികസനമാണ് നടക്കുന്നതെന്നും എസ്‌ഡിപിഐ ആരോപിച്ചു.
ഇത്തരം സാഹചര്യത്തില്‍ തിരൂര്‍ ജില്ല എന്ന മലപ്പുറത്തിന്റെ ന്യായമായ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടത്തിനും അതിന് വേണ്ടി ശക്തമായി നിലകൊള്ളാന്‍ കഴിയാത്ത ജനപ്രതിനിധികള്‍ക്കുമെതിരെയാണ് സമരം ശക്തമാക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനങ്ങള്‍, പഞ്ചായത്ത് തല പദയാത്രകള്‍, മണ്ഡലം തല ഡിമാന്‍ഡ് മാര്‍ച്ചുകള്‍, ജില്ല റാലി എന്നിവ സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എസ്‌ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റുമാരായ അഡ്വ. സാദിഖ് നടുത്തൊടി, എ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.

Related post

തൃശൂര്‍ പീച്ചിയില്‍ വനത്തിനുള്ളില്‍ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

Time to time News

യുവ അഭിഭാഷകയുടെ സ്വകാര്യ ദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി പ്രചരിപ്പിച്ച കേസ്; സുഹൃത്ത് അറസ്റ്റിൽ

Time to time News

ആൺകുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കി; പൂജാരി അറസ്റ്റിൽബംഗളുരുവിൽ നിന്ന് പിടികൂടി വടകര പൊലീസ്

Time to time News

Leave a Comment

TIME TO TIME NEWS
"Time to Time News is your reliable destination for fresh and timely updates. We bring you the latest stories, breaking news, and important happenings as they unfold, keeping you connected every moment."